വെള്ളറട: കാക്കതൂക്കി യുവശില്പി വായനശാല യുവതയുടെ നേതൃത്വത്തിൽ പാറശാല ഫയർ ആൻഡ് റെസ്ക്യുവിന്റെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പരമേശ്വരൻ പിള്ള ഉദ്ഘാടനം ചെയ്തു. യുവത പ്രസിഡന്റ് ചരുവിള രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭ കുമാരി, വായന ശാല പ്രസിഡന്റ് ബാലരാജ്, തുടങ്ങിയവർ സംസാരിച്ചു. ഫയർ ആൻഡ് റെസ്ക്യു പാറശാല സ്റ്റേഷൻ ഓഫീസർ വി. വിൻസന്റ് ബോധവത്കരണ ക്ളാസ് നയിച്ചു. ആർ. സന്തോഷ് സ്വാഗതവും എസ്. സജി നന്ദിയും രേഖപ്പെടുത്തി.