പാറശാല: മൂന്നാമത് അതിരുദ്ര മഹായജ്ഞം നടന്നുവരുന്ന മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ കേരളകൗമുദി - സൈബോടെക് - മഹേശ്വരം ക്ഷേത്രം സ്റ്റാൾ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് സൂപ്രണ്ട് ബി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി രക്ഷാധികാരി തുളസീദാസൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ഓലത്താന്നി അനിൽ, വി.കെ.ഹരികുമാർ, വൈ.വിജയൻ, ട്രസ്റ്റ് കമ്മിറ്റി സെക്രട്ടറി വിഷ്ണു, നെയ്യാറ്റിൻകര സൈബോടെക് കമ്പ്യൂട്ടേഴ്സ് ഡയറക്ടർ അഡ്വ.മഞ്ചവിളാകം ജയകുമാർ, കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.