kovalam

കോവളം: വാഴമുട്ടം ബൈപ്പാസിൽ അജ്ഞാതവാഹനമിടിച്ച് വൃദ്ധ മരിച്ചു. വാഴമുട്ടം കുന്നുംപാറ ശിവപാർവതിയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശങ്കരി (88) ആണുമരിച്ചത്. ഇന്നലെ രാവിലെ 5.45 ന് വാഴമുട്ടം ജംഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഗവ.ജനറലാശുപത്രിയിൽ പോകാനായി വാഴമുട്ടം ജംഗ്ഷനിലേക്ക് റോഡുമുറിച്ച് കടക്കവെ കോവളം ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു വാഹനം നിർത്താതെപോയി . ഇതേ ദിശയിൽ നിന്നുവന്ന ഇരുചക്രവാഹനവും വൃദ്ധയെ ഇടിച്ചു.തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്രിരുന്നു നിലവിളികേട്ട് ഓടിക്കൂടിയവർ 108ൽ വൃദ്ധയെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മക്കൾ: വിമല, ശ്യാമള. ശിശുപാലൻ മരുമകൻ.