ആറ്റിങ്ങൽ: ആറ്റിങ്ങൽ - ചിറയിൻകീഴ് റോഡിൽ സ്വകാര്യ ബസും എതിരെ വന്ന ഡിയോ സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകിട്ട് ആറരയോടെ കൊടുമൺ മഹാദേവ ക്ഷേത്രത്തിന്റെ ആർച്ചിന് മുന്നിലുണ്ടായ അപകടത്തിൽ ചിറയിൻകീഴ് വലിയ ഏലാ സ്വദേശികളായ പ്രദീപ്, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ യുവാക്കളെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.