നെടുമങ്ങാട് :ഇന്ത്യൻ നാഷണൽ കോൺഗ്രസ് നെടുമങ്ങാട് താലൂക്ക് തല നേതൃയോഗം 11ന് വൈകിട്ട് 3 മുതൽ നെടുമങ്ങാട് ധനലക്ഷ്മി ആഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റെ അദ്ധ്യക്ഷതയിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി ആനാട് ജയൻ അറിയിച്ചു.താലൂക്കിലെ കെ.പി.സി.സി മെമ്പർമാർ,ഡി.സി.സി ഭാരവാഹികൾ,ഡി.സി.സി മെമ്പർമാർ,ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ,മണ്ഡലം പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കണമെന്ന് ആനാട് ജയൻ അഭ്യർത്ഥിച്ചു.