നിലമാമൂട്: നാറാണി താക്കിന്നുഴി സെന്റ് ജൂലിയാന ദേവാലയത്തിലെ 104-ാം തിരുനാളിന് വികാരി ഫാ.ജോൺ കുരിശിങ്കൽ പതാക ഉയർത്തി. ഫാ. ലെനിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി നടന്നു. ഞായർ വരെ വൈകിട്ട് 5ന് ജപമാല. ഇന്ന് വൈകിട്ട് 6ന് ത്രേസ്യാപുരം സുപ്പീരിയർ വികാരി ഫാ. യേശുദാസ് പ്രകാശ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനവും ദിവ്യബലിയും. രാത്രി 7ന് ദിവ്യകാരുണ്യ പ്രദക്ഷിണം. നാളെ വൈകിട്ട് 6ന് ഫാ. വിൻസന്റിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. 8.30ന് ബി.സി.സിയുടെ വാർഷികം. ശനിയാഴ്ച വൈകിട്ട് 6ന് ഫാ. സൈമൺ പീറ്ററിന്റെ കാർമ്മികത്വത്തിൽ ഫാ. ജോസഫ് രാജേഷ് വചന പ്രഘോഷണം നടത്തും. ഞായറാഴ്ച വൈകിട്ട് 6ന് ഫാ. ഷാജു സെബാസ്റ്റ്യന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. ടിന്റു ഫ്രാൻസിസ് വചന പ്രഘോഷണം നടത്തും. തുടർന്ന് പള്ളിയിൽ നിന്നും കാലായിൽ വഴി നാറാണിവരെ തിരുസ്വരൂപ പ്രദക്ഷിണം. തുടർന്ന് സ്നേഹവിരുന്ന്.