പാലോട്: നന്ദിയോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഭക്തി സാന്ദ്രമായ സമാപനം. കാവടി ഘോഷയാത്ര നിറപറയെടുപ്പ് പാലോട് ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിൽ നിന്നു ആരംഭിച്ചപ്പോൾ നൂറു കണക്കിന് ഭക്തർ കാവടിയുമായി അണിനിരന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ നിരവധി വാദ്യമേളങ്ങൾ, എന്നിവ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. തുടർന്ന് ഷേത്രസന്നിധിയിൽ ചന്തവിള ഷിബു സ്വാമിയുടെ നേതൃത്വത്തിലുള്ള അഗ്നിക്കാവടിയും ഉണ്ടായിരുന്നു.