പാലോട്: പാലോടും പരിസരങ്ങളിലും റോഡു പണിയുടെ മറവിൽ മണ്ണു കടത്തുന്നതായ പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ അനധികൃതമായി മണ്ണിടിക്കാൻ ഉപയോഗിച്ചിരുന്ന ജെ.സി.ബിയും രണ്ട് ടിപ്പർ ലോറികളും പൊലീസ് പിടികൂടി. ആലംപാറ നിന്നും മണ്ണിടിക്കുന്നതിന് നിയമാനുസൃതമായ പാസോ മറ്റ് അനുമതി പത്രങ്ങളോ ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. പാലോട് പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ എസ്. സതീഷ് കുമാറും സംഘവും പിടിച്ചെടുത്ത വാഹനങ്ങൾ നിയമ നടപടികൾ സ്വീകരിക്കാൻ ജിയോളജി വകുപ്പിന് കൈമാറി.