തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്ററിനെ പറ്റിയുള്ള അവ്യക്തത പരിഹരിച്ചതിനു ശേഷം മാത്രമേ സെൻസസ് നടപടികൾ തുടങ്ങാവൂ എന്നും ഇപ്പോൾ ആരംഭിച്ച സെൻസസ് നടപടികൾ നിറുത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കൽ ഷഹീൻബാഗ് ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻസസിന് ഉപയോഗിക്കുന്ന വിവരങ്ങൾ തന്നെ എൻ.ആർ.സിക്കും ഉപയോഗിക്കാമെന്നിരിക്കെ ഇപ്പോൾ സെൻസസ് നടപടികൾ തുടങ്ങുന്നത് പ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ബി. രാജീവൻ, ഡോ. ആസാദ്, ജി. ശക്തിധരൻ എന്നിവർ സംസാരിച്ചു.