തിരുവനന്തപുരം: ജി.ശങ്കരപ്പിള്ള നാടകോത്സവത്തിന്റെ ഭാഗമായി ഭാരത് ഭവനിൽ മുതിർന്ന നാടകപ്രവർത്തകരായ പി.എ.എം റഷീദ്, എം.വി. ഗോപകുമാർ എന്നിവരെ എം.മുകേഷ് എം.എൽ.എ ആദരിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഭാരത് ഭവൻ നിർവാഹക സമിതി അംഗം റോബിൻ സേവ്യർ, നാട്യഗൃഹം പ്രസിഡന്റ് പി.വി. ശിവൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ടി.ടി. രാജേഷ് ചന്ദ്രൻ സംവിധാനം ചെയ്ത 'ഒരു കൂട്ടം ഉറുമ്പുകൾ' എന്ന നാടകം അരങ്ങേറി. നാടകോത്സവത്തിൽ ഇന്ന് വൈകിട്ട് 6 ന് സുധി ദേവയാനി സംവിധാനം ചെയ്ത 'ഏതോ ചിറകടിയൊച്ചകൾ', എം.വി.ഗിരീശൻ സംവിധാനം ചെയ്ത 'രക്ഷാപുരുഷൻ' എന്നീ നാടകങ്ങൾ അരങ്ങേറും.