നെടുമങ്ങാട് :കെ.കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു.ഫോർവേഡ് ബ്ലോക്ക് ദേശിയ സെക്രട്ടറി ജി.ദേവരാജൻ ഉദ്‌ഘാടനം ചെയ്തു.ആനാട് ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിള്ള, ടൗൺ മുസ്ലീം ജമാഅത്ത് ഇമാം ആബിദ് മൗലവി അൽഹാദി,ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ,മന്നൂർക്കോണം സത്യൻ, സി.രാധാകൃഷ്ണൻ നായർ,ഫോർവേഡ് ബ്ലോക്ക്‌ ജില്ലാ സെക്രട്ടറി വി.ജയചന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതകുമാരി,കൗൺസിലർ ഫാത്തിമ,രാകേഷ് കമൽ,ബിനു പ്രശാന്ത്,ജി.സൈറസ് എന്നിവർ പ്രസംഗിച്ചു.