നിലമാമൂട്: കുന്നത്തുകാൽ ചിമ്മിണ്ടി നീലകേശിദേവി ക്ഷേത്രത്തിലെ അമ്മയിറക്ക മഹോത്സവം 21ന് തുടങ്ങി മാർച്ച് ഒന്നിന് സമാപിക്കും. 21ന് രാവിലെ 7.30ന് കാൽനാട്ടുകർമ്മം,വൈകിട്ട് 7.30ന് കാപ്പുകെട്ടി കുടിയിരുത്ത്. 22 മുതൽ മാർച്ച് ഒന്നുവരെ രാവിലെ ഭാഗവതപാരായണം,ഇലങ്കത്തിൽ പൂജ, 22ന് വൈകിട്ട് നടക്കുന്ന സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി,പി ടി.പി.സെൻകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. നടരാജൻ അദ്ധ്യക്ഷത വഹിക്കും.രാത്രി ഗാനമേള.23ന് വൈകിട്ട് ഭജന, പ്രഭാഷണം, രാത്രി ബാലെ. 24ന് രാവിലെ മാതൃസംഗമം അജിതാ സുശീലന്റെ അദ്ധ്യക്ഷതയിൽ ഡോ. ഗീതാരാജശേഖരൻ ഉദ്ഘാടനം ചെയ്യും. രാത്രി 7ന് കലാവിരുന്ന്. 25ന് രാവിലെ 9 മുതൽ മെഡിക്കൽ ക്യാമ്പ്. വൈകിട്ട് 7ന് പ്രഭാഷണം, രാത്രി നാടകം. 26ന് വൈകിട്ട് സംഗീതാർച്ചന, കലാവിരുന്ന്. 27ന് രാത്രി നൃത്തസന്ധ്യ. 28ന് രാവിലെ രാഹുർദോഷ നിവാരണപൂജ, വൈകിട്ട് സാംസ്കാരിക ഘോഷയാത്ര, അഗ‌്നിവിളയാട്ടം. 29ന് വൈകിട്ട് സാംസ്കാരിക സദസ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. 9ന് ഗാനമേള. മാർച്ച് ഒന്നിന് രാവിലെ 10.15ന് പൊങ്കാല.