ചേരപ്പള്ളി : ഉഴമലയ്ക്കൽ പുളിമൂട് യുണൈറ്റഡ് അപ്പോസ്തലിക് ചർച്ച് ഒഫ് ക്രൈസ്റ്റിന്റെ 35-ാമത് ജനറൽ കൺവെൻഷന്റെ സമാപനം കുറിച്ച് സണ്ടേ സ്കൂൾ യുവജനറാലി നടത്തി. യു.എ.സി.സി. പ്രസിഡന്റ് പാസ്റ്റർ പി.എച്ച്. രാജു റാലിക്ക് നേതൃത്വം നൽകി. പുളിമൂട് ജംഗ്ഷൻ, താന്നിമൂട്, ഇറവൂർ, വണ്ടയ്ക്കൽ വഴി ചർച്ചിൽ എത്തി സമാപിച്ചു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി., പ്ളസ് ടു, ഡിഗ്രി, പി.ജി കോഴ്സുകളിൽ ഉന്നത വിജയം നേടിയ സംഘടനയിലെ കുട്ടികൾക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു.