sauhrudam

ഉഴമലയ്ക്കൽ: ഓർമ്മക്കൂട്ട് സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ കവി ഉഴമലയ്ക്കൽ മൈതീൻ, ജി. സത്യൻ, ബി. ഗിരീഷ് എന്നിവരുടെ ഓർമ്മ പങ്കിടലും സാംസ്‌കാരിക കൂട്ടായ്മയും അയ്യപ്പൻകുഴിയിൽ നടന്നു. കവിയും പ്രഭാഷകനുമായ കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. മാദ്ധ്യമ പ്രവർത്തകൻ സുജിലാൽ കെ.എസിന്റെ അദ്ധ്യക്ഷതയിൽ ഡോ.ബി. ബാലചന്ദ്രൻ, പി.കെ. വേണുഗോപാൽ, ബി.എസ്. രാജീവ്, സലിം അഞ്ചൽ, അനിൽ, വേങ്കോട്, രാജേഷ് എരുമേലി, കെ. ജയകുമാർ, എം. നകുലൻ, ജി. ശിവരാജൻ, എ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. വി. അശോകൻ സ്വാഗതവും എസ്. ജോൺ നന്ദിയും പറഞ്ഞു.