തിരുവനന്തപുരം: വിമാന യാത്രയ്ക്കിടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ ലഗേജ് ബാഗിൽ നിന്നും പണം നഷ്ടപ്പെട്ടു. ജയ്പൂറിലെ തന്റെ വീട്ടിൽ നിന്നും ഡൽഹിയിലെത്തി അവിടെ നിന്നും മറ്റൊരു എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ഒൻപതിനായിരുന്നു സംഭവം. വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കവറിനുള്ളിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് വലിയതുറ സ്റ്റേഷനിലെത്തി അദ്ദേഹം പരാതി നൽകി. മോഷണത്തിന് കേസെടുത്തിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങൾ വിമാനത്താവളം അധികൃതരോട് ആവശ്യപ്പെട്ടിട്ടുവെന്നു വലിയതുറ സി.ഐ എസ്. അനിൽകുമാർ പറഞ്ഞു.