കല്ലമ്പലം: കെ.ടി.സി.ടി സ്കൂളിന്റെ പ്രവർത്തനങ്ങൾ മറ്റ് സ്കൂളുകൾക്ക് മാതൃകയാണെന്നും വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്ക് കെ.ടി.സി.ടി ട്രസ്റ്റ് മികച്ച നേതൃത്വമാണ് നൽകുന്നതെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഡയറക്ടറും മുൻ അമേരിക്കൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ പറഞ്ഞു.കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ വാർഷികം 'മേഘമൽഹാർ - 2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽമാരായ എം.എസ്.ബിജോയി, എം.എൻ. മീര എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ നഹാസ്, അഡ്വ. ബി.സത്യൻ എം.എൽ.എ,അഡ്വ.വി.ജോയി എം.എൽ.എ,വർക്കല കഹാർ,അഡ്വ. മുഹ്സിൻ, ഇ. ഫസിലുദ്ദീൻ, എ.നഹാസ്, എ.എം.എ റഹീം, എം.എസ് ഷെഫീർ, ഉമ്മർ ഷെഹാബ്, കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ,പി.കൊച്ചനിയൻ,ബി.ആർ.ബിന്ദു,ഡി.എസ്.ബിന്ദു,ഗിരിജാ രാമചന്ദ്രൻ,സുനിതാ ആർ.നായർ,യു.ഷീജ,സൽമാ ജവഹർ,സ്മിതാ കൃഷ്ണ,ദിവ്യ,റജിനാ ബീവി,ആർ.ജെ രാജി, വലിയവിള സമീർ,ഫാജിദാ ബീവി,എഫ്. സബിന,റോഷ്ന, രാംകുമാർ,സി.പി.ആർ നസീർ തുടങ്ങി അയ്യായിരത്തോളം പേർ പങ്കെടുത്തു.