തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണ അവകാശം അട്ടിമറിക്കാനുള്ള ബി.ജെ.പി സംഘപരിവാർ നടപടികളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും ഭാരതീയ ദളിത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ 17ന് രാവിലെ 10ന് രാജ്ഭവനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകൾ വാസ്‌നിക് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.