കല്ലമ്പലം:കുടവൂർ കിടത്തിച്ചിറ മാടൻനട ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19ന് തുടങ്ങി 21 ന് സമാപിക്കും.19ന് രാവിലെ 7.30ന് ക്ഷേത്രപറമ്പിൽ പറയെടുപ്പ്, 8.30ന് സമൂഹപൊങ്കാല, രാത്രി 9ന് മജീഷ്യൻ അനിൽ തിട്ടയിൽ അവതരിപ്പിക്കുന്ന മാജിക്കൽ ഇല്യൂഷൻ,20ന് ഉച്ചയ്ക്ക് 12ന് സമൂഹ അന്നദാനം,തുടർന്ന് രാത്രി തേരേറ്റ് നാടൻപാട്ട് മേള,21ന് രാവിലെ 11ന് അന്നദാനം,വൈകിട്ട് 5 ന് ഘോഷയാത്ര,രാത്രി 10ന് നാടകം.