കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ കരിങ്കല്ലിൽ 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കരിങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു.കരിങ്കൽ പാലപള്ളം വെള്ളിയാവിള സ്വദേശി നേഷമണിയുടെ മകൻ സെൽവകുമാറാണ് (34) പിടിയിലായത്.കരിങ്കൽ എസ്.ഐ മോഹന അയ്യർ സൂസൈപുരത്ത് റോന്തുചുറ്റവെ സംശയാസ്പദമായി കണ്ട സെൽവകുമാറിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇരണിയൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാഗർകോവിൽ ജയിലിൽ റിമാൻഡുചെയ്തു.