ബാലരാമപുരം: കേന്ദ്ര ബഡ്ജറ്റ് ജനകീയ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കണ്ടെത്താൻ സഹായകമല്ലെന്ന് ജനതാദൾ(എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ജനതാദൾ(എസ്) പാറശാല പഞ്ചായത്ത് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലങ്കോട് രവീന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി കാരാളി മധു അദ്ധ്യക്ഷനായി. അഡ്വ.ഡി. ടൈറ്റസ്, വെള്ളറട ദാനം, പി. സുരേഷ്, പാറശാല കൺമണി, എൽ.ആർ. ഷൈജു, പി. നടരാജൻ എന്നിവർ പങ്കെടുത്തു.