വക്കം:ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച വക്കം സി.കൃഷ്ണ വിലാസം ഗ്രന്ഥശാല മന്ദിര ഉദ്ഘാടനം 14ന് വൈകിട്ട് 5ന് ഗ്രന്ഥശാലാ ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.കെ.മധു നിർവഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം അദ്ധ്യക്ഷത വഹിക്കും.ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ്‌ സി.വി.സുരേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തും.പ്രസിഡന്റ്‌ വക്കം ബി.ഗോപിനാഥൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ.മധുവിനെയും വൈസ് പ്രസിഡന്റ് ഷൈലജാ ബീഗത്തെയും ആദരിക്കും.വക്കം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.വേണുജി മുഖ്യപ്രഭാഷണം നടത്തും.അസിസ്റ്റന്റ് എൻജിനീയർ മുംതാസ് റിപ്പോർട്ട്‌ അവതരിപ്പിക്കും.ഗ്രാമ പഞ്ചായത്ത് അംഗം രവീന്ദ്രൻ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.രാജേന്ദ്രൻ, നസീമ,ഡി.ജയകുമാർ,എൻ.ബിഷ്ണു,ഡി.മോഹൻദാസ് എന്നിവർ സംസാരിക്കും.സെക്രട്ടറി കെ.വി.മോഹൻദാസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എസ്.ഷിജു നന്ദിയും പറയും.