ബാലരാമപുരം: മാലിന്യച്ചുമടുമായി അലഞ്ഞുതിരിഞ്ഞ അന്യസംസ്ഥാനക്കാരനായ വൃദ്ധനെ പുനർജനി ഏറ്റെടുത്തു. മനോരോഗിയാണ്. കഴിഞ്ഞ ദിവസം കട്ടച്ചൽക്കുഴിയിലാണ് സംഭവം. മാലിന്യമുൾപ്പെടെയുള്ളവ വാരി ചാക്കിൽകെട്ടി നടന്നു നീങ്ങുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയതിനെ തുടർന്ന് ബാലരാമപുരം സി.ഐ ജി. ബിനു, സീനിയർ സിറ്റിസൺസ് ഫോറം ബാലരാമപുരം ചെയർമാൻ ബാലരാമപുരം അൽഫോൺസ് എന്നിവരുടെ നേതൃത്വത്തിൽ പുനരധിവാസകേന്ദ്രമായ പുനർജനിയുടെ പ്രസിഡന്റ് ഷാസോമസുന്ദരം ഏറ്റെടുക്കുകയായിരുന്നു. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലേക്ക് വൃദ്ധനെ മാറ്റി. ചികിത്സയും സംരക്ഷണവും പുനർജനിയുടെ കീഴിൽ നടത്തുമെന്ന് ഷാസോമസുന്ദരം അറിയിച്ചു.