തിരുവനന്തപുരം: കവടിയാർ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് മുതൽ 21 വരെ നടക്കും. ഇന്ന് രാവിലെ 6.20ന് സുബ്രഹ്മണ്യ സ്വാമിക്ക് പടുക്ക സമർപ്പണം, 6.30ന് മൃത്യുഞ്ജയഹോമം, 8ന് പുരാണ പാരായണം, 9.30ന് നവകവും അഭിഷേകവും, വൈകിട്ട് 5ന് ശിവരാത്രി മഹോത്സവ പരിപാടികളുടെ ഉദ്ഘാടന സമ്മേളനത്തിന് വി.കെ. പ്രശാന്ത് എം.എൽ.എ ഭദ്രദീപം തെളിക്കും. മുൻമന്ത്രി വി. സുരേന്ദ്രൻപിള്ള, സിനിമാ നിർമ്മാതാവ് എം. രഞ്ജിത്ത്, കൗൺസിലർ കെ. മുരളീധരൻ എന്നിവർ സംസാരിക്കും. രാത്രി 7ന് ഓട്ടൻതുള്ളൽ, 7.15ന് യോഗീശ്വരപൂജ, 8ന് പുഷ്പാഭിഷേകം. 13ന് വൈകിട്ട് 5ന് ഭജന, രാത്രി 7ന് തിരുവാതിരക്കളി. 14ന് രാവിലെ 8.30ന് ദേവീമാഹാത്മ്യവും നാരായണീയ പാരായണവും, 9ന് പൊങ്കാല, 12.05ന് പൊങ്കാല നിവേദ്യം. 15ന് രാവിലെ 8ന് പുരാണ പാരായണം, വൈകിട്ട് 5ന് കരോക്കെ ഗാനമേള, 7ന് ഡാൻസ്. 16ന് രാവിലെ 6.30ന് അഖണ്ഡനാജപം, 11ന് നാഗരൂട്ട്, 7ന് ഭക്തിഗാനാഞ്ജലി. 17ന് രാവിലെ 8ന് നാരായണീയ പാരായണം, 7ന് ചാക്യാർകൂത്ത്. 18ന് വൈകിട്ട് 7ന് കരോക്കെ ഗാനമേള. 19ന് രാത്രി 7ന് മാജിക് ഷോ. 20ന് രാവിലെ 7.30ന് ഭഗവദ്ഗീത പാരായണം, 9ന് സുബ്രഹ്മണ്യ സഹസ്രനാമവും ഷഷ്ഠികവചം കീർത്തനങ്ങളും, 4.30ന് ആനപ്പുറത്തെഴുന്നള്ളത്തും താലപ്പൊലിയും. 21ന് ശിവരാത്രി ദിവസം രാവിലെ 8.30ന് ശിവസഹസ്രനാമവും അരുണാചല അക്ഷര മണമാലൈ കീർത്തനങ്ങളും, 9.45ന് ശിവധാരയും പ്രത്യേക പൂജയും, 11ന് കാവടി അഭിഷേകം, വൈകിട്ട് 6ന് ചുറ്റുവിളക്ക്, രാത്രി 7ന് ഡാൻസ്, 7.30ന് ഭക്തിഗാനസുധ, 9ന് സംഗീതക്കച്ചേരി, 10ന് സമൂഹാർച്ചന, 1.30ന് ശിവപൂജയും അഭിഷേകവും. എല്ലാ ദിവസവും രാവിലെ 8ന് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, രാത്രി 8.45ന് അത്താഴ ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.