ആറ്റിങ്ങൽ: ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിച്ചു വന്നിരുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റും മെഡിക്കൽ സ്റ്റോറും വലിയകുന്ന് ശ്രീപാദം സ്റ്റേഡിയം കോംപ്ലക്‌സിലേക്ക് മാറ്റി. മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, വാർഡ് കൗൺസിലർ അവനവഞ്ചേരി രാജു, പ്രിൻസ് രാജ്, സന്തോഷ് കുമാർ, കെ.എസ്. ബാബു, തോട്ടയ്ക്കാട് ശശി, കോരാണി സനിൽ, ജയചന്ദ്രൻ, എം.മുരളി, വി.ആർ.ഷാജി, വി.എൽ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.മാർക്കറ്റ് വിലയെക്കാൾ 30 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ സാധനങ്ങൾ നൽകുന്നത്. മെഡിക്കൽ സ്റ്റോറിൽ 15 ശതമാനം മുതൽ 45 ശതമാനം വരെ വിലകിഴിവ് നൽകുന്നുണ്ടെന്നും സപ്ലൈകോ റീജണൽ മാനേജർ പ്രദീപ് കുമാർ പറഞ്ഞു. ഗുണഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പാർക്കിംഗ് സൗകര്യം പുതിയ മാവേലി സ്റ്രോറിന് സമീപം ഉണ്ടെന്നതാണ് ആകർഷണീയം.