ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. കോളേജ് 'കൂട്ടിരിപ്പുകാർക്ക് ഒരു വായനാ പദ്ധതി" എന്ന പരിപാടിയുടെ ഭാഗമായി ഗവ. ഹോമിയോ ആശുപത്രിയിൽ ഓപ്പൺ ലൈബ്രറി ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. വി.മണികണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.വിനീത അദ്ധ്യക്ഷത വഹിച്ചു. വി.ഷിനിലാൽ പുസ്തകങ്ങൾ കൈമാറി. ഡോ.ബി.ബാലചന്ദ്രൻ ,ഡോ.സുനിൽരാജ്, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എസ്. പ്രവീൺ ചന്ദ്ര, നൊസ്റ്റാൾജിയ പ്രസിഡന്റ്‌ നാസിം ആലംകോട്, എസ്.സുനിൽ, കെ.പ്രദീപ്കുമാർ, സിബു കുമാർ, കെ.പ്രദീപ്കുമാർ, ഡോ.അനിത.എസ്, ഡോ.സജീവ് എച്ച് എന്നിവർ സംസാരിച്ചു. ഡോ. കെ.ബി. സെൽവമണി സ്വാഗതവും വൈസ്ചെയർമാൻ കാവ്യ സുരേഷ് നന്ദിയും പറഞ്ഞു. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മാസം ആരംഭിച്ച ഓപ്പൺ ലൈബ്രറിയുടെ വിജയത്തെ തുടർന്നാണ് ഹോമിയോ ആശുപത്രിയിലും ലൈബ്രറി ആരംഭിച്ചത്. നേരത്തെ നെല്ല്, പച്ചക്കറി കൃഷികളിൽ വൻ നേട്ടം കൈവരിച്ച് ആറ്റിങ്ങൽ കോളേജ് ശ്രദ്ധ നേടിയിരുന്നു.