feb11d

ആറ്റിങ്ങൽ: വിഷം ഉള്ളിൽ ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ് ടൂ വിദ്യാർത്ഥിനി മരിച്ചു. ആറ്റിങ്ങൽ അവനവ‍ഞ്ചേരി ഗ്രാമം മുക്ക് ആറാട്ടുകടവ് റോഡ് വിഷ്ണു ഭവനിൽ ബിനു- ശ്രീദേവി ദമ്പതികളുടെ മകൾ ആദിത്യ( 17)​ ആണ് മരിച്ചത്.ആറ്റിങ്ങൽ ഗവ. ബോയിസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്. ഫെബ്രുവരി 6 ന് വീട്ടിൽ വച്ചാണ് വിഷം ഉള്ളിൽ ചെന്നതെന്ന് പൊലീസ് പറഞ്ഞു. ഇതറിഞ്ഞ ഉടൻ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മരണമടയുകയായിരുന്നു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ഇൻക്വിസ്റ്റ് തയ്യാറാക്കിയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ആറ്റിങ്ങൽ പൊലിസ് കേസെടുത്തു . വിഷ്ണു സഹോദരനാണ്.