ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വാറുവിളാകം ബാലഭദ്രാ ദേവീ ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ ആരംഭിക്കും.ഇന്ന് രാവിലെ 6 ന് മഹാ ഗണപതി ഹോമം,​തുടർന്ന് ചെണ്ടമേളം,​ മഹാ മൃത്യു‌ഞ്ജയ ഹോമം,​10 ന് പഞ്ചവാദ്യം,​11.30 ന് കഞ്ഞി സദ്യ,​ വൈകിട്ട് 5.30 ന് കൊടിയേറ്റ്. രാത്രി 7.30 ന് കുടിയിരുത്ത്. 13 ന് രാത്രി 7 ന് ഭഗവതി സേവ,​ 9 ന് കൊടുതി വിളക്ക്,​ 14 ന് രാവിലെ 10 ന് നാഗരൂട്ട്,​ വൈകിട്ട് 5 ന് ചെണ്ടമേളം,​ 15 ന് രാവിലെ 8 ന് പഞ്ചാമൃതാഭിഷേകം,​10 ന് വലിയ വാർപ്പ് പായസം,​രാത്രി 7 ന് മാലപ്പുറം പാട്ട്,​ 8ന് തിരുവാതിര കളി,​16ന് പതിവ് ഉത്സവ ച‌ടങ്ങുകൾ,​17ന് രാവിലെ 9 ന് സമൂഹ പൊങ്കാല,​ 10 ന് നാഗരൂട്ട്,​ 12 ന് അന്നദാനം,​ രാത്രി 8.30ന് നാടൻപാട്ട്. 18 ന് രാവിലെ 10 ന് കുങ്കുമാഭിഷേകം രാത്രി 8 ന് നൃത്ത നൃത്യങ്ങൾ,​10 ന് കൊടിയിറക്ക്.