വെഞ്ഞാറമൂട്: കേരള ടാക്‌സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ ) തിരുവനന്തപുരം നോർത്ത് സോൺ കമ്മിറ്റി ഓഫീസ് വെഞ്ഞാറമൂട് ഗുരുമന്ദിരത്തിന് സമീപം പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഷാജി നിർവഹിച്ചു. ഭാരവാഹികളായ സ്‌മാസ് മുഹമ്മദ്, സുനിൽ, സത്യൻ വെഞ്ഞാറമൂട്, അനിൽ തുടങ്ങിയവർ പങ്കെടുത്തു.