വക്കം: കടയ്ക്കാവൂർ ആയാന്റെ വിള ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും. പൊങ്കാലയർപ്പിക്കാൻ എത്തുന്ന ഭക്തർക്ക് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നാടിന്റെ നാനാഭാഗത്ത് നിന്നും എത്തുന്ന ഭക്തരെ ക്ഷേത്രത്തിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. കിളിമാനൂർ, കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസ് നടത്തും. ചിറയിൻകീഴിൽ അവസാനിക്കുന്ന എല്ലാ ട്രിപ്പുകളും ആയാന്റെ വിള വരെ നീട്ടിയിട്ടുണ്ട്. ആയാന്റെ വിള ക്ഷേത്ര പരിസരത്ത് നിന്നും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സൗജന്യ ആട്ടോ സർവീസ് നടത്തും. വൈദ്യസഹായം, ആംബുലൻസ്, കുടിവെള്ളം തുടങ്ങിയ അടിയന്തര സംവിധാനങ്ങൾ ഒരുക്കിട്ടുണ്ട്. രാവിലെ 10ന് അടൂർ പ്രകാശ് എം.പി പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യും.