കഠിനംകുളം: കൊച്ചുകൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് കൊടിയേറി. 18 ന് ആറാട്ട് എഴുന്നള്ളത്തോടുകൂടി പൊങ്കാല മഹോത്സവം സമാപിക്കും. 11 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7 ന് പഞ്ചവാദ്യം. രാവിലെ 7.15 ന് നെല്ലിയോട് വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 8 നു മേൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്ത്. തുടർന്ന് തോറ്റംപാട്ട്, രാത്രി 7 ന് ചാക്യാർകൂത്ത്, 12ന് രാവിലെ 9.30ന് ദേവി മാഹാത്മ്യ പാരായണം, രാത്രി 7ന് ഓട്ടൻതുള്ളൽ, 13ന് വൈകിട്ട് 4.30ന് നാദസ്വരക്കച്ചേരി, രാത്രി 8.30ന് മാലപ്പുറം പാട്ട്, 14ന് രാത്രി 8.30ന് കഥകളി, 15, 16 തീയതികളിൽ ഉത്സവ ചടങ്ങുകൾ, 17ന് വൈകിട്ട് 4.30ന് പൊങ്കാല, രാത്രി 8.30ന് പറയിടൽ വഴിപാട്, 10.30 ന് താലപ്പൊലി, കാവടി എഴുന്നള്ളത്ത്, കീഴ്ക്കാവിൽ നിന്നും ആരംഭിക്കും. 18ന് രാവിലെ 9.30ന് ക്ഷേത്രക്കുളത്തിൽ ദേവിക്ക് തിരു: ആറാട്ട്, തുടർന്ന് തൃക്കൊടിയിറക്കോടുകൂടി ഉത്സവം സമാപിക്കും. പൊങ്കാല ദിവസമായ 17ന് കണിയാപുരം ബസ് ഡിപ്പോയിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും.