vld-2

വെള്ളറട: അഖില കേരള വിശ്വകർമ്മ മഹാസഭ വെള്ളറട വാർഷിക യോഗം ശാഖാ പ്രസിഡന്റ് വി. സുദർശനന്റെ അദ്ധ്യക്ഷതയിൽ വെള്ളറട കെ.പി.എം ഹാളിൽ വച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസ് ഉദ്ഘാടനം ചെയ്തു. മഹാ സഭാ നേതാക്കളായ വാമദേവൻ,​ കോട്ടയ്ക്കകം ജയകുമാർ,​ സുജാത മോഹൻ,​ മുരുകേശൻ ആശാരി,​ അഡ്വ. രാജ്കുമാർ,​ തുടങ്ങിയവർ സംസാരിച്ചു. പുതിയ ശാഖ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ബി. രവീന്ദ്രൻ ആശാരി ( രക്ഷാധികാരി)​ വി. സുദർശനൻ (പ്രസിഡന്റ് )​ ടി. മുരുകേശൻ ആശാരി (സെക്രട്ടറി)​ എം. സുരേന്ദ്രൻ (ഖജാൻജി )​.