വിതുര:തൊളിക്കോട് തേവൻപാറ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 13,മുതൽ 16 വരെ തേവൻപാറ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ വച്ച് മാനവസൗഹൃദസമ്മേളനവും ദീനിവിജ്ഞാനസദസും സ്വലാത്ത് വാർഷികവും നടത്തുമെന്ന് ജമാഅത്ത് പരിപാലന സമിതി പ്രസിഡന്റ് പാറയിൽ റഷീദ്, സെക്രട്ടറി ഷാജഹാൻ എന്നിവർ അറിയിച്ചു. 13ന് രാത്രി 7ന് ഹാഫിസ് അഫ്സൽഖാസിമി കൊല്ലവും 14,15ന് മണക്കാട്സെൻട്രൽ ജുമാഅസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂരും പ്രഭാഷണം നടത്തും. 16ന് വൈകിട്ട് 4ന് നടക്കുന്ന മാനവസൗഹാർദ്ദസമ്മേളനം മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.ശബരിനാഥൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവർ മുഖ്യാതിഥികളായിരിക്കും. സ്വാമിഗുരുരത്നം ജ്ഞാനതപസ്യ, ഫാദർ സന്തോഷ് രാജ്, കടയ്ക്കൽ ജുനൈദ് എന്നിവർ പ്രഭാഷണം നടത്തും. വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത് പ്രതിഭകളെ ആദരിക്കും. തേവൻപാറ വാർഡ്മെമ്പർ എൻ.എസ്. ഹാഷിം, ആനപ്പെട്ടി വാർഡ് മെമ്പർ അഷ്ക്കർ തൊളിക്കോട്, പാറയിൽ ലത്തീഫ്, ഇംതിയാസ് തൊളിക്കോട്, സലാഹുദ്ദീൻ, ഹാഷിം തോട്ടവിള, ഷറഫുദ്ദീൻപേരിനാട്, സജീദ് മമ്പുറം, അൻഷാദ് പേരിനാട്, സുധീർ കുമ്മിയിൽ, സഫീർ തുരുത്തി, തൊളിക്കോട് ഹക്കീം, സുലൈമാൻമൗലവി, വൈ.എം.സുധീർ എന്നിവർ പങ്കെടുക്കും. 16ന് വൈകിട്ട് നടക്കുന്ന സ്വലാത്ത് ദു ആ സമ്മേളനത്തിന് കെ.പി. അബൂബക്കർ ഹസ്രത്ത് നേതൃത്വം നൽകും. തേവൻപാറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽസമദ്മൗലവി ഉദ്ഘാടനം ചെയ്യും. അട്ടക്കുളങ്ങര ജുമാഅത്ത് ചീഫ് ഇമാം വി.എം. ഫത്തഹുദ്ദീൻ റഷാദി മുഖ്യ പ്രഭാഷണം നടത്തും. അന്നദാനവും ഉണ്ടാകും.