njaraneeli

പാലോട്: ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനും അദ്ധ്യാപകരെ ആദരിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച ചടങ്ങ് നെടുമങ്ങാട് ഐ.ടി.ഡി.പി പ്രൊജക്റ്റ്‌ ഓഫീസർ എ. റഹിം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർ. രാജേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. രാജി. വി.ആർ സ്വാഗതം അറിയിച്ചു. എം.ആർ.എസ് മാനേജർ ശൈലജ മേനോൻ ആശംസകൾ നേർന്നു. സ്റ്റാഫ്‌ സെക്രട്ടറി രാജി വി.ആർ. കൃതജ്‌ഞത രേഖപ്പെടുത്തി. അനുമോദന പരിപാടികൾക്കു ശേഷം കുട്ടികളുടെ ചിത്ര പ്രദർശനം നടത്തി. ക്യാപ്ഷൻ: ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ മെറിറ്റ് ഡേ നെടുമങ്ങാട് ഐ.ടി.ഡി.പി പ്രൊജക്റ്റ്‌ ഓഫീസർ എ. റഹിം ഉദ്ഘാടനം ചെയ്യുന്നു