വർക്കല:കാപ്പിൽ വലിയവിളാകം ബാലഭദ്രകാളി ദേവിക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആരംഭിക്കും.ദിവസവും രാവിലെയും വൈകിട്ടും ക്ഷേത്രചടങ്ങുകൾ. ഇന്ന് രാവിലെ 7.30ന് പാരായണം, 13ന് രാവിലെ 7ന് അഖണ്ഡനാമ ജപയജ്ഞം, 14ന് രാവിലെ 8ന് നാരായണീയ പാരായണം, 15ന് രാവിലെ 7ന് അഖണ്ഡനാമജപയജ്ഞം, വൈകിട്ട് 6ന് സോപാനസംഗീതം, പുഷ്പാഭിഷേകം, പൂമൂടൽ, 7.30ന് ശ്രീകൃഷ്ണസംഗീത അക്കാഡമിയുടെ ഭക്തിഗാനസുധ, 16 രാവിലെ 5.30ന് മഹാഗണപതിഹോമം, 6ന് സോപാനസംഗീതം, 8ന് ഭാഗവതപാരായണം, 8.30ന് സമൂഹപൊങ്കൽ, 9ന് പ്രഭാതഭക്ഷണം, 10ന് നവകപഞ്ചഗവ്യ കലശാഭിഷേകം,12ന് അന്നദാനം, 3.30ന് ആറാട്ട്ഘോഷയാത്ര, 4ന് വെൺകുളം രാജേഷ് ആൻഡ് പാർട്ടിയുടെ ഓട്ടൻതുളളൽ, 6ന് സോപാനസംഗീതം,പുഷ്പാഭിഷേകം,പൂമൂടൽ,8.30ന് സേവ വിളക്ക്, 9ന് മീനമ്പലം ചെണ്ണോട്ടിൽ ബട്ടർഫ്ലൈയുടെ നൃത്തസന്ധ്യ- സിനിമാറ്റിക് ഡാൻസ്.