തിരുവനന്തപുരം: ആർ.സി.സി എംപ്ളോയീസ് അസോസിയേഷന്റെ 29-ാം വാർഷിക സമ്മേളനം ഉള്ളൂർ ഇളങ്കാവ് ഓഡിറ്റോറിയത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ആർ.സി.സി.ഇ.എ പ്രസിഡന്റ് ഡോ. എസ്. ഹരിഹരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ എസ്.എസ്. സിന്ധു, ഫെസ്റ്റോ സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ അനീസ. എസ്.എ, കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്, സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ സെക്രട്ടറി എസ്.എസ്. ദീപു, ആർ.സി.സി പെൻഷണേഴ്സ് അസോസിയേഷൻ സെക്രട്ടറി ശശിധരൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ഡോ. സുജാതൻ സ്വാഗതവും, കൺവീനർ ഗിരീഷ് കുമാർ. എസ് നന്ദിയും പറഞ്ഞു. തുടർന്ന് രാജേന്ദ്രൻ കെ.ആർ, സുനിത കുമാരി എന്നിവരെ ആദരിച്ചു. ആർ.സി.സി.ഇ.എയുടെ പുതിയ ഭാരവാഹികളായി ജയകുമാർ. പി (പ്രസിഡന്റ്), ഗിരീഷ് കുമാർ. എസ് (സെക്രട്ടറി), പ്രസാദ് പി.പി (ട്രഷറർ), വിജയ എ.കെ, അജികുമാർ (വൈസ് പ്രസിഡന്റുമാർ), രാജു. ടി, വിഷ്‌ണുപ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.