നെടുമങ്ങാട് :കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'പഠനോത്സവം' നടന്നു.സി.ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ഷീല.ഒ.എസ് അദ്ധ്യക്ഷത വഹിച്ചു.പഠന പ്രവർത്തനങ്ങളുടെയും ശാസ്ത്ര പരീക്ഷണങ്ങളുടെയും അവതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.സ്കൂൾ ലിറ്റില്‍കൈറ്റ്സിന്റെ ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി.സമഗ്ര റിസോഴ്സ് പോർട്ടലിന്റെ ഉപയോഗം കുട്ടികൾ പരിചയപ്പെടുത്തി.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.സംസ്ഥാനതല സമ്മാനാർഹരായ ഗോകുൽ.എസ്,നിയ ജാനകി എന്നിവരെയും സ്കൂൾ ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അവാർഡ് നേടിയ അംഗങ്ങളെയും അനുമോദിച്ചു.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതകുമാരി,വാർഡ് കൗൺസിലർമാരായ എൻ.ആർ ബൈജു,സുമയ്യ മനോജ്,സംഗീതാ രാജേഷ് ,നെടുമങ്ങാട് എ.ഇ.ഒ രാജ്‍കുമാർ.എം,സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ് വി.എസ് എന്നിവർ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് അനിത വി.എസ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ആർ.ഗ്ലിസ്റ്റസ് നന്ദിയും പറഞ്ഞു.