നെടുമങ്ങാട്: വിനോദസഞ്ചാര മേഖലയായ പൊൻ‌മുടിയിൽ കെ.എസ്.ആർ.ടി.സി ബസിൽ എത്തുന്ന സന്ദർശകർക്ക് പ്രവേശന പാസ് ഏർപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്നും തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. തദ്ദേശ വാസികളായ തോട്ടം തൊഴിലാളികളെയുംസാധാരണക്കാരായ വിനോദ സഞ്ചാരികളെയും പിടിച്ചുപറിക്കുന്ന ഏർപ്പാടാണ് വനംവകുപ്പിന്റെ ഒത്താശയോടെ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആനാട് ജയൻ പറഞ്ഞു.