night

കിളിമാനൂർ: വനിത ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'പൊതുയിടം എന്റെയും' പരിപാടിയുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ,ഐ.സി.ഡി.എസ്,വിവിധ പഞ്ചായത്തുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെങ്കിക്കുന്ന്,ചൂട്ടയിൽ, പുതിയകാവ്,ചെമ്മരത്തുമുക്ക്,കെ.എസ്.ആർ.ടി.സി. ജംഗ്ഷൻ,മുക്കു റോഡ് എന്നിവിടങ്ങളിൽ രാത്രി നടത്തം സംഘടിപ്പിച്ചു.അംഗനവാടി ടീച്ചർമാർ,ആശാ വർക്കർ മാർ,ഹെൽപ്പർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.