പാലോട്:ആലുങ്കുഴി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 8ന് അഖണ്ഡനാമയജ്ഞം, ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 6ന് ഭകതിഗാനസുധ,6.30ന് അലങ്കാര ദീ പാരാധന,രാത്രി 9ന് സംഗീത നൃത്ത വിസ്മയം സമാപന ദിവസമായ നാളെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ രാവിലെ 8ന് മൃത്യുജ്ഞയഹോമം, 9ന് പുരാണ പാരായണം,11ന് നാഗർക്ക് നൂറും പാലും,11.30ന് പിറന്നാൾ സദ്യ,ഉച്ചയ്ക്ക് 2.30ന് തിരുവാഭരണ ഘോഷയാത്ര,6.15ന് സോപാനസംഗീതം, ആത്മീയ പ്രഭാഷണം,8.30ന് പുഷ്പാഭിഷേകം,രാത്രി 9ന് നൃത്തനാടകം,12ന് പൂത്തിരി മേളം.