പൂവാർ: മേജർ തിരുപുറം ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ ഇക്കൊല്ലത്തെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് 7ന് ക്ഷേത്ര തന്ത്രി കെ.സി. നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഉത്സവാഘോഷങ്ങൾ 21 ന് ആറാട്ടോടെ സമാപിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ. മുരളീധരൻ നായർ, സെക്രട്ടറി എൻ.പി .ഹരി, വൈസ് പ്രസിഡന്റ് എം. ശ്രീകുമാരൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ പി. രാമചന്ദ്രൻ നായർ, ജി. അജീഷ് ഉത്രാടം, ജനറൽ കൺവീനർ എൻ. ശശിധരൻ നായർ തുടങ്ങിയവർ അറിയിച്ചു.