photo

നെടുമങ്ങാട്: എ.ഐ.വൈ.എഫ് നെടുമങ്ങാട് മേഖല കമ്മിറ്റി ഭാരവാഹികളായി സി.എസ് സച്ചിൻ (സെക്രട്ടറി), മുഹമ്മദ് സനീൻ (പ്രസിഡന്റ്),വിനയ്, ശിവകുമാർ (വൈസ് പ്രസിഡന്റ്),അൽ അമീൻ,വിപിൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.എം.എസ് അൻവറിന്റെ അദ്ധ്യക്ഷതയിൽ ഇരിഞ്ചയത്ത് നടന്ന പ്രതിനിധി സമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ സാം,കെ.ജെ കുഞ്ഞുമോൻ,എസ് ഷെമീർ,എസ്.ആർ.ഉണ്ണികൃഷ്ണൻ,എ.ജി.അനൂജ,എസ്.ആർ.രതീഷ്, എ.ഷാജി,അഭിൻദാസ്,എം.രാഹുൽ,വി.ജി.അമൽ തുടങ്ങിയവർ സംസാരിച്ചു.ഫാസിസ്റ്റ് വിരുദ്ധ സംഗമം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കെ.എസ് ഉദ്ഘാടനം ചെയ്തു.പി.കെ രാധാകൃഷ്ണപിള്ള, നഗരസഭ വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻസംഘാടക സമിതി കൺവീനർ എസ്.ഷിബു തുടങ്ങിയവർ സംസാരിച്ചു.