പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനായുള്ള കൊടിയേറ്റം ക്ഷേത്ര തന്ത്രി ഗണേഷ് ലക്ഷ്മിനാരായണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി മേൽശാന്തി കുമാർ മഹേശ്വരം, യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, ഉത്സവ കമ്മിറ്റി കൺവീനർ പന്നിയോട് സുകുമാരൻ വൈദ്യർ, നെയ്യാറ്റിൻകര തഹസീൽദാർ കെ.മോഹൻകുമാർ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, ഉപദേശക സമിതി അംഗങ്ങളായ വി.കെ.ഹരികുമാർ, കെ.പി.മോഹനൻ, വൈ.വിജയൻ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.ജി.വിഷ്ണു, നിരവധി ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.