fff

നെയ്യാറ്റിൻകര : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീർത്ഥാടന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം. തീർത്ഥാടന ഉദ്ഘാടന സമൂഹ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ.സി.ജോസഫ് മുഖ്യ കാർമ്മികത്വം വഹിച്ചു. മോൺ.സി ജോസഫ് വിശുദ്ധ അന്തോണീസിന് കിരീടം ചാർത്തി. ഫാ.അജി അലോഷ്യസ്, ഫാ.എ എസ് പോൾ, ഫാ. പ്രദീപ് തുടങ്ങിയവർ സഹകാർമ്മികരായി. വൈകിട്ട് 3.30 ന് കൊച്ച് പളളിയിൽ നിന്ന് ആഘോഷമായി വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ച് തിരുസ്വരൂപ പ്രദക്ഷിണം ആരംഭിച്ചു. ഇടവക വികാരി ഫാ. ജോയി മത്യാസ് തീർഥാടന തിരുനാളിന് കൊടിയേറ്റി . കൊച്ച് പളളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ച വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ പ്രേക്ഷിത പ്രവർത്തനങ്ങളുടെ 275 ാം വാർഷികവും ഇടവകയുടെ സുവിശേഷവത്കരണത്തിന്റെ 307 ാം വാർഷികവും ആഘോഷിക്കുന്നു . ഇന്ന് രാവിലെ നടക്കുന്ന പ്രഭാത ദിവ്യബലിക്ക് ഫാ.ജോബിൻസ് മുഖ്യ കാർമ്മികത്വം വഹിക്കും. വൈകിട്ട് നടക്കുന്ന സമൂഹ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ജൂഡിഷ്യൽ വികാരി മോൺ.ഡി.സെൽവരാജൻ മുഖ്യ കാർമ്മികത്വം വഹിക്കും. തിർത്ഥാടന സമാപന ദിനമായ 23 ന് രാവിലെ 9.30 ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിക്കും. തീർത്ഥാടനത്തിന്റെ ഭാഗമായി തിരുനാൾ പ്രണാമ സന്ധ്യ, ആദരസന്ധ്യ, സമാപന സമ്മേളനം എന്നിവയും നടക്കും.