പാറശാല: മഹേശ്വരം ശിവപാർവതി ക്ഷേത്രം ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിരുദ്ര മഹായജ്ഞത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന മാതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക പിതാവായ ശ്രീപരമേശ്വരനും ലോക മാതാവായ ശ്രീപാർവതയും ഈ ക്ഷേത്രത്തിൽ ഒരേ പീഠത്തിൽ ഉള്ളത് അത്യപൂർവമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കെ.ഗണേഷ്‌കുമാർ എം.എൽ.എ എചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ളിയു.ആർ.ഹീബ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസ് ഫ്രാങ്ക്‌ളിൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഉഷാകുമാരി, ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്നിവർ പങ്കെടുത്തു. ഉപദേശക സമിതി അംഗങ്ങളായ വി.കെ.ഹരികുമാർ സ്വാഗതവും പി.കെ.മോഹനൻ കൃതജ്ഞതയും പറഞ്ഞു.