ചിറയിൻകീഴ്: വലിയഏലാ തോട്ടവാരം ഇണ്ടിളയപ്പൻകാവ് ശാസ്‌താ ക്ഷേത്രത്തിലെ മകര ഉത്രം മഹോത്സവം ഇന്ന് സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 6ന് ഗണപതിഹോമം, 7ന് ഉണ്ണിയപ്പംമൂടൽ, 8ന് ഭാഗവതപാരായണം, 8.30ന് സമൂഹ പൊങ്കാല, 9ന് ഉത്സവകലശം, 9.30ന് സമൂഹ നെയ്യഭിഷേകം, 10.30ന് പൊങ്കാല നിവേദ്യം, 11.30ന് സമൂഹസദ്യ, വൈകിട്ട് 4ന് പുറത്തെഴുന്നള്ളത്ത് ഘോഷയാത്ര, രാത്രി 7ന് ആത്മീയ പ്രഭാഷണം, 9ന് പുഷ്‌പാഭിഷേകം, 10ന് വലിയകാണിക്ക, 10.15ന് ആകാശക്കാഴ്ച, 10.40ന് കാക്കാരിശി നാടകം.