കൊല്ലം: കളക്ടറേറ്റിന് സമീപം കാറിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ എഴുകോൺ ഇരുമ്പനങ്ങാട് ശശി നിവാസിൽ ശശിധരൻ (75) മരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 2.30 ന് കൊല്ലം ടൗൺ യു.പി.എസിന് മുന്നിലായിരുന്നു അപകടം. വസ്തുസംബന്ധമായ കേസിന്റെ രേഖകൾ നൽകാൻ കോടതിയിൽ പോയി മടങ്ങിവരികയായിരുന്ന ശശിധരൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ വൈകിട്ട് 3.30 ഓടെ മരിച്ചു . ഭാര്യ: കാർത്തിക, മക്കൾ: ശശികല, ശശികുമാരി, ശശിതങ്കം, മരുമക്കൾ: ഡോ. ശശിധരൻ, രാഘവൻ, ഡോ. സി. മണി.