നെടുമങ്ങാട് : നിർമ്മാണത്തിലിരിക്കുന്ന വാളിക്കോട് പാലത്തിന്റെ താത്കാലിക നടപ്പാലത്തിൽ നിന്ന് കിള്ളിയാറ്റിൽ വീണ് വഴിയാത്രക്കാരൻ മരിച്ചു.ചെല്ലാംകോട് മണിദീപത്തിൽ വിശ്വംഭരൻ (65) ആണ് മരിച്ചത്.രാത്രി 9.15 ഓടെ ആയിരുന്നു സംഭവം.വാളിക്കോട് ജംഗ്‌ഷനിൽ നിന്ന് വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം.നടപ്പാലത്തിൽ നിന്നും റോഡിലേക്ക് കയറുന്ന പടികെട്ടിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു.സംഭവ സ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു.ഭാര്യ : അംബിക. മക്കൾ :വിനോദ്, വിദ്യ, വിനയ. മരുമക്കൾ :വിദ്യ, അഭിലാഷ് കുമാർ, ഷെറിൻ കുമാർ . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.