തിരുവനന്തപുരം: കിള്ളിയാർ ശുചീകരണമെന്ന പേരിൽ നഗരസഭ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കിള്ളിയാറിന്റെ തീരത്ത് ധർണ നടത്തി. വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ യു.ഡി.എഫ് ലീഡർ ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. ജയകുമാർ, കൈമനം പ്രഭാകരൻ, കമ്പറ നാരായണൻ, ജോൺസൺ ജോസഫ്, മഹമ്മദ് ഹുസൈൻ സേട്ട്, പീറ്റർ സോളമൻ എന്നിവർ സംസാരിച്ചു. അനന്തപുരി മണികണ്ഠൻ സ്വാഗതവും വി.ആർ. സിനി നന്ദിയും പറഞ്ഞു.