ബാലരാമപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷൻ പി.ആർ.ഒ എ.വി.സജീവിന് പൂങ്കോട് റസിഡന്റ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി.ഐ.ബി സതീഷ് എം.എൽ.എ,പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി,വാർഡ് മെമ്പർ അംബികാദേവി,ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ മൊമന്റോ നൽകി പൊന്നാട ചാർത്തി യാത്രയയപ്പ് നൽകി.ഫ്രാബ്സിന്റെ കീഴിലെ എല്ലാ റസിഡന്റ്സ് അസോസിയേഷനുകളും സജീവിന് യാത്രയയപ്പിന്റെ ഭാഗമായി ആദരവ് നൽകി.