ബാലരാമപുരം:സിസിലിപുരം പുനർജനി ജനസേവാകേന്ദ്രം,​ബാലരാമപുരം പൊലീസ്,​ഫ്രാബ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് ഇന്ന് ഉച്ചക്ക് രണ്ടിന് സിസിലിപുരം പുനർജനിയിൽ നടക്കും.രണ്ടിന് നടക്കുന്ന ബോധവത്കരണ ക്ലാസ് വാർഡ് മെമ്പർ മിനി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം അദ്ധ്യക്ഷത വഹിക്കും.നെട്ടയം ദിവ്യജ്യോതി കോൺവെന്റിലെ സിസ്റ്റർ സാലി,​സിസ്റ്റർ ഷെർളി എന്നിവർ ക്ലാസ് നയിക്കും.വൈകിട്ട് 4ന് നടക്കുന്ന പൊതുയോഗം ബാലരാമപുരം സി.ഐ ജി.ബിനു ഉദ്ഘാടനം ചെയ്യും.സീനിയർ സിറ്റിസൺ ചെയർമാൻ ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിക്കും.ബാലരാമപുരം എസ്.ഐ.വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തും.പാറശാല പൊലീസ് സ്റ്റേഷൻ എ.എസ്.ഐ സജീവ്,​ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ചന്ദ്രപ്രഭ സീനിയർ സിറ്റിസൺസ് പ്രസിഡന്റ് കെ.രവീന്ദ്രൻ,​സോണ ജൂവലറി എം.ഡി അയൂബ്ഖാൻ,​കൈരളി ഗാർഡൻസ് അസോസിയേഷൻ സെക്രട്ടറി ജോൺ,​നേതാജി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ.വി ഉദയൻ,​സനൽ.എസ്,​മുഹമ്മദ് ഷാഫി എന്നിവർ സംസാരിക്കും.ലിജി ജോർജ്ജ് സ്വാഗതവും ബി.ജയകുമാർ നന്ദിയും പറയും.